മാലക്കല്ല് സ്കൂളിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനം ശ്രദ്ധേയമായി.

മാലക്കല്ല് സ്കൂളിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനം ശ്രദ്ധേയമായി.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂൾ മാലക്കലിലെ ലഹരി വിമുക്ത ക്യാമ്പയിൻ പ്രവർത്തനം ശ്രദ്ധേയമായി. 600 ഓളം കുട്ടികളും ജനപ്രതിനിധികളും രക്ഷിതാക്കളും വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. സ്ക്കൂളിൽ നിന്നും ടൗണിലേക്ക് വിളംബര റാലി നടത്തി ലഹരിവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്‌തു. പിന്നിട് എല്ലാവരും ഒന്ന് ചേർന്ന് മനുഷ്യശൃംഖല സുഷ്ടിച്ചു. കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ഒ.എ.സണ്ണി, പി ടി എ പ്രസിഡണ്ട് എ.സി.സജി, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.അഷറഫ്, സോജൻ മാത്യു, വിനോയി , തോമസ് അടിയായിപ്പിള്ളിൽ എന്നിവർ സംസാരിച്ചു, മുഖ്യധ്യാപകൻ എം.എ.സജി പ്രതിജ്ഞ ചൊല്ലി കൊടുത്തു, ബിജു പി ജോസ് , ഫാ.ജോബി, രാജു തോമസ് എന്നിവർ നേതൃത്യം നൽകി,

Leave a Reply