കോടോത്ത് സ്കൂളിൽ എസ്പിസി. പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.

കോടോത്ത് സ്കൂളിൽ എസ്പിസി. പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.

രാജപുരം: ഡോ.അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. രാജപുരം ജനമൈത്രി പോലീസ്‌ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ഉണ്ണികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ പരിപാടിയിൽ പങ്കെടുത്തു. പി.ടി എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, അഞ്ചാം വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ, മുൻ പി.ടി.എ.പ്രസിഡണ്ട് എം.ഗണേശൻ, സീനിയർ അധ്യാപകരായ എ.എം.കൃഷ്ണൻ, എൻ.ബാലചന്ദ്രൻ, പി.ടി.എ അംഗങ്ങൾ, രക്ഷാകർത്താക്കൾ ,അധ്യാപകർ എന്നിവർ പങ്കെടുത്തു. രാജപുരം ജനമൈത്രി സിവിൽ പോലീസ് ഓഫീസർ ബാബുവിൻ്റെ പരിശീലനത്തിലാണ് 44 കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നത്. സ്കൂളിലെ സി.പി.ഒ മാരായ ഡോ.പത്മ സുധ പയ്യൻ ,ബിജോയ് സേവ്യർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply