പനത്തടി വിജയ കലാസമിതി പുസ്തക സമാഹരണം നടത്തി.

പനത്തടി വിജയ കലാസമിതി പുസ്തക സമാഹരണം നടത്തി.

രാജപുരം: പനത്തടി വിജയകലാസമിതിയിൽ പുതുതായി ആരംഭിക്കുന്ന ഗ്രസ്ഥാലയത്തിൽ കേരള പിറവി ദിനത്തിൽ പുസ്തക സമാഹരണം നടത്തി. ടി. ഗിരീഷ് , യുവകവി അജയ് പ്രസീത് , കവി വേണുഗോപാൽ ചുണ്ണംകുളം, സുരേഷ് മാടക്കൽ കലാസമിതി പ്രസിഡന്റും സിനിമ താരവുമായ കൂക്കൾ രാഘവൻ കെ.എൻ.രമേശൻ എന്നിവർ പുസ്തകം സംഭാവന നൽകി. യോഗത്തിൽ പ്രസിഡന്റ് കൂക്കൾ രാഘവൻ അധ്യക്ഷത വഹിച്ചു . രാജു മന്ത്രക്കളം സ്വാഗതം പറഞ്ഞു. കെ.എം.രാഘവൻ കെ.രാമകൃഷ്ണൻ ,കെ.കെ.സുരേഷ്‌ കുമാർ , എ.കെ.രാജേഷ്. കെ.എൻ.രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply