രാജപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവാടകം ശ്രീ ദുര്‍ഗ്ഗാപര മേശ്വരി ക്ഷേത്രത്തില്‍ ഏകദിന പഠന ശിബിരം നടന്നു. സമിതി ജില്ലാ ഖജാന്‍ജി നാരായണന്‍ മാസ്റ്റര്‍ തച്ചങ്ങാട് അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശങ്കരനാരായണ ഭട്ട് ദീപം തെളിയിച്ചു. സമിതി സംസ്ഥാന ഖജാന്‍ജി രാമസ്വാമി (കോട്ടയം) മുഖ്യപ്രഭാഷണം നടത്തി ‘ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമിതി ജില്ലാ ഉപാധ്യക്ഷന്‍ മധുസൂദനന്‍ കരിവേടകവും, ക്ഷേത്രശക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമിതി സംസ്ഥാന സമിതി അംഗം രാംദാസ് വാഴുന്നവരും ക്ലാസുകളെടുത്തു. സമിതി ജില്ലാ ജോയിന്‍ സെക്രട്ടറി അനില്‍ വയലാംകുഴി സ്വാഗതവും കരുവാടകം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം സെക്രട്ടറി പി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു ശിബിരത്തിന് 40 ഓളം പേര്‍ പങ്കെടുത്തു.