കെ എസ് ആർ ടി സി ബസ് അനുവദിക്കണം.
രാജപൂരം: നീലേശ്വരം -കിളിയളം- വരഞ്ഞൂർ-കോട്ടപ്പാറ വഴി പരപ്പയിലേക്ക് കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്ന് കോട്ടപ്പാറ, ടാഗോർ പുരുഷ സ്വയം സഹായ സംഘം വാർഷിക യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംഘം പ്രസിഡണ്ട് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.സുധീഷ് കുമാർ സ്വാഗതവും കെ.അനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എം.വിനോദ് കുമാർ (പ്രസിഡണ്ട്), കെ.കെ.സുധീഷ് (സെക്രട്ടറി) .