കോളിച്ചാൽ ടൗൺ കപ്പേള കൂദാശ ചെയ്തു.

കോളിച്ചാൽ ടൗൺ കപ്പേള കൂദാശ ചെയ്തു.

രാജപുരം: പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിന്റെ ഭാഗമായി കോളിച്ചാൽ ടൗണിൽ നിർമ്മിച്ച കപ്പേളയുടെ ആശിർവാദകർമ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു സങ്കടങ്ങളോട് സംവദിക്കാൻ കഴിയുന്ന ആർദ്രതയുള്ള മനസ്സ് ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കണമെന്ന് ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു . തുടർന്ന് നടന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ തലശ്ശേരി അതിരൂപതാ വികാരി ജനറൽ മോൺ .മാത്യു ഇളംതുരുത്തിപ്പടവിൽ അധ്യക്ഷത വഹിച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു . അതിരൂപത വികാരി ജനറൽ മോൺ ജോസഫ് ഒറ്റപ്ലാക്കൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. റാണിപുരം സെന്റ് മേരിസ് പള്ളി വികാരി ഫാ.ജോയി ഊന്നുകല്ലേൽ ,കോളിച്ചാൽ മുത്തപ്പൻ മടപ്പുര പ്രസിഡണ്ട് എ.കെ.ദിവാകരൻ കോളിച്ചാൽ ജുമാ മസ്ജിദ് ഇമാം ഇസ്മായിൽ ദാരിമി, സി .ഒ .ജോസഫ് എന്നിവർ പ്രസംഗിച്ചു .ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം സ്വാഗതവും കോഓർഡിനേറ്റർ തങ്കച്ചൻ ചാന്തുരുത്തിൽ നന്ദിയും പറഞ്ഞു.

Leave a Reply