റാണിപുരം ടൂറിസം ഡെവലപ്പ് മെന്റ് സൊസൈറ്റി രൂപീകരിച്ചു

രാജപുരം: റാണിപ്പുറം ടൂറിസ്റ്റ് കേന്ദ്ര
തിന്റെ അനന്തസാധ്യത ഉപയോഗപെടുത്തി കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കുന്നതിനായി റാണിപുരം ടൂറിസം ഡെവലപ്പ് മെന്റ് സൊസൈറ്റി രൂപീകരിച്ചു.
2018 മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു എങ്കിലും കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏറെ വൈകിയാണ് രൂപീകരണം സാധ്യമായതെന്ന് ഭാരവാഹികൾ അറിയിച്ചു.
വിനോദ സഞ്ചാര മേഖലയിലെ ചൂഷണം അവസാനിപ്പിച്ചു കൊണ്ടുള്ള ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ശ്രമിക്കും എന്നും ഭാരവാഹികൾ പറഞ്ഞു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റായി Adv. B അഡ്വ ബി.മോഹൻകുമാറിനെയും , വൈസ് പ്രസിഡന്റായി ജി.എസ്.രാജീവ്‌ നെയും തിരഞ്ഞെടുത്തു.
ജോഷി ജോർജ്, സിനു കുര്യാക്കോസ്, കെ.കെ. ജെന്നി, ആർ.മോഹൻ കുമാർ, ഹെമാംബിക, ലക്ഷ്മി പ്രകാശ്, മഞ്ജുഷാ, ബി.സുരേഷ്, ബിനു വർഗീസ്, കെ.ജെ.ജോസ് എന്നിവർ ഭരണസമിതി അംഗങ്ങളായി. ഡിസംബർ അവസാന വാരം സംഘത്തിന്റെ ഉൽഘാടനം നടത്താൻ ഭരണാസമിതി തീരുമാനമായി.

Leave a Reply