ലഹരി മുക്ത കേരളം : ഗോൾ ചാലഞ്ച് സംഘടിപ്പിച്ചു

രാജപുരം: ലഹരി മുക്ത കേരളം ക്യാംപെയിനിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ച് പരിപാടി
സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ആർ.സി.രജനീദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, മെമ്പർമാരായ മഞ്ജുഷ, രാധാ സുകുമാരൻ, എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ എന്നിവർ പങ്കെടുത്തു. കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

Leave a Reply