രാജപുരം: രാജപുരം കെസിവൈഎല്ലിന്റെ നേതൃത്വത്തിൽ സൈക്കോളജിയിൽ യു ജി സി നെറ്റ് പരീക്ഷ പാസായ അതുല്യ ജോസ് പാലത്തുരുത്തൽ, ലൈഫ് സയൻസിൽ (സുവോളജി) സി എസ് ഐ ആർ നെറ്റ് പാസായ ബ്ലെസി ജോയ് കൊട്ടുപ്പള്ളി എന്നിവരെ ആദരിച്ചു. കുർബാന മധ്യേ രാജപുരം ഫൊറോനാ വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ ഇരുവർക്കും ഉപഹാരം കൈമാറി. ഇരുവരുടെയും നേട്ടങ്ങൾ രാജപുരം കെ സി വൈ എൽ ലെ മറ്റ് യുവതി യുവാക്കൾക്കും പ്രചോദനമാണെന്ന് യൂണിറ്റ് വിലയിരുത്തി. പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി, സെക്രട്ടറി മരീസ പുല്ലാഴി,ജസ്ബിൻ ആലപ്പാട്ട്, ജ്യോതിസ് നാരമംഗലം, അബിയ മരുതൂർ, അഖിൽ പൂഴിക്കാലാ, സി. ലിസ്ന എന്നിവർ നേതൃത്വം നൽകി. അതുല്യ മുന്നാട് പീപ്പിൾസ് കോളേജിൽ സൈക്കോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ബ്ലെസ്സി മടമ്പം പി കെ എം കോളേജിലെ ബിഎഡ് വിദ്യാർത്ഥിനിയുമാണ്