കാൻസർ രോഗികൾക്ക് കേശദാനം ചെയ്ത് കുറ്റിക്കോൽ എയുപി സ്കൂളിലെ വിദ്യാർത്ഥിനികൾ

.

കുറ്റിക്കോൽ:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് കുറ്റിക്കോൽ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ കുറ്റിക്കോൽ പള്ളഞ്ചിയിലെ അജിത്ത്കുമാർ ആശ ദമ്പതികളുടെ മകൾ അയന അജിത്ത് പ്ലാവുള്ളകയയിലെ അമ്പൂഞ്ഞി ശ്രീവിദ്യ ദമ്പതികളുടെ മകൾ അനയശ്രീ എന്നിവരാണ് ബ്ലഡ് ഡോണേർസ് കേരളയുമായി സഹകരിച്ച് സ്ക്കൂളിൽ വെച്ച് കേശദാനം നടത്തിയത്. ബ്ലഡ് ഡോണേർസ് കേരള ജില്ലാ കമ്മിറ്റി അംഗം വിനീഷ് മുന്നാട് തലമുടി ഏറ്റുവാങ്ങി. പ്രധാനാധ്യാപിക ശ്രീലത കെ, സാനു . കെ ആർ , പ്രശാന്ത് കുമാർ , അഭിജിത്ത് പി , ആശ അജിത്ത്കുമാർ , തമ്പാൻ പ്ലാവുള്ളകയ, ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply