രാജപുരം: പ്രാദേശിക ചരിത്രരചനയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാരണവർ കൂട്ടം സംഘടിപ്പിച്ചു. കൊട്ടോടിയും ചുറ്റുപാടുമുള്ള പ്രദേശങ്ങളെപ്പറ്റിയും പേര് വരാനുള്ള കാരണങ്ങളെപ്പറ്റിയും കാവ്, ക്ഷേത്രങ്ങൾ , മുസ്ലിം, ക്രിസ്ത്യൻ പള്ളികളെപ്പറ്റിയും പഴയ കാല ജീവിതത്തെപ്പറ്റിയുമുള്ള കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നാട്ടിലെ മുതിർന്ന കാരണവൻമാരായ ചേവിരി നാരായണൻ നായർ, വേങ്ങയിൽ കേളു നായർ എന്നിവർ മറുപടി നൽകി. എസ് എം സി ചെയർമാൻ ബി.അബ്ദുള്ള ഇരുവരെയും ആദരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വി.കെ.കൊച്ചുറാണി , സാമൂഹ്യ ശാസ്ത്രം അധ്യാപകരായ ടി.സ്മിത, കെ.മധുസൂദനൻ , സ്കൂൾ പിആർഒ കെ.അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.