കുറ്റിക്കോൽ അഗ്നിരക്ഷാ നിലയം അംഗങ്ങൾ പുടംകല്ല് ആശുപത്രി പരിസരം ശുചീകരിച്ചു

കുറ്റിക്കോൽ അഗ്നിരക്ഷാ നിലയം അംഗങ്ങൾ പുടംകല്ല് ആശുപത്രി പരിസരം ശുചീകരിച്ചു

രാജപുരം: കുറ്റിക്കോല്‍ അഗ്‌നി രക്ഷാ നിലയത്തിലെ സിവില്‍ ഡിഫറന്‍സിന്റെയും ഹോം ഗാര്‍ഡിന്റെയും സഹകരണത്തോടെ നിലയത്തില്‍ വച്ച് റൈസിംഗ് ഡേ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ഡിജി അവര്‍കളുടെ നിര്‍ദ്ദേശപ്രകാരം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് പൂടംങ്കല്ല് താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരണ പ്രവര്‍ത്തനം നടത്തി. രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ് ,സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ എ.ടി.ശശിധരന്‍ സ്വാഗതവും, ഡെപ്യൂട്ടി പോസ്റ്റുവാര്‍ഡന്‍ കെ.യു.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ഡോ. പ്രവീണ്‍, എ. എസ്. ഐ ചന്ദ്രന്‍, സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ ബി.കുഞ്ഞമ്പു എന്നിവരും സംസാരിച്ചു. തുടര്‍ന്ന് പെരുമ്പള്ളി ബര്‍ത്ത് ലേഹം ആശ്രമ അന്തേവാസികളെ സന്ദര്‍ശിച്ചു. ഒരു മണിക്കൂറില്‍ അധികം അന്തേവാസികളോടൊപ്പം ചെലവഴിച്ചു. ആശ്രമം നടത്തിപ്പുകാരെ അഭിനന്ദിച്ച ശേഷം അന്തേവാസികള്‍ക്ക് ഫലവര്‍ഗ്ഗങ്ങള് നല്‍കി.

Leave a Reply