സർവ്വകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് ജേതാക്കൾ .

സർവ്വകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് ജേതാക്കൾ .

രാജപുരം : സെൻ്റ് പയസ് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജ് ജേതാക്കളായി. രാജപുരം സെൻ്റ് പയസ് കോളേജിനാണ് രണ്ടാം സ്ഥാനം. പയ്യന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഗവ. കോളേജ് കാസർകോട് മൂന്നാം സ്ഥാനം നേടി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഡി ദേവസ്യ സമ്മാനദാനം നിർവ്വഹിച്ചു. ഡിസംബർ 21 മുതൽ ചെന്നൈ അമിറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യാ അന്തർ സർവ്വകലാശാലാ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്തു. . സർവ്വകലാശാലാ സിൻഡിക്കേറ്റ് മെമ്പർ എം.സി രാജു, കോളേജ് കായിക വിഭാഗം മേധാവി പി രഘുനാഥ്, കോളേജ് ജനറൽ ക്യാപ്റ്റൻ കെ. ഷിജിത്ത് , ചെയർമാൻ സി.കെ.വിഷ്ണു എന്നിവർ സംസാരിച്ചു.

Leave a Reply