കുറ്റിക്കോലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ച് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ച് ലോറിയുടെക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
വെട്ടംതട്ടയില്‍ തത്വമസി ബസും കരിങ്കല്ല് കയറ്റി വന്ന ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ കഴിയാതെ വന്നപ്പോളാണ് കുറ്റിക്കോല്‍ അഗ്‌നിരക്ഷാ വിലയം സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ക്യാബിന്‍ മുറിച്ച് ക്യാബിന്‍ ഉള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

Leave a Reply