പാണത്തൂര്‍: ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കാന്‍സര്‍ പരിശീലനം നല്‍കി.
പരിശീലനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു. വി കസന സ്റ്റാന്റിംഗ് കമ്മിറ്റി ലതാ അരവിന്ദ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയ വര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: അനുരൂപ് ശശിധരന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ടീമംഗങ്ങളായ സിനി സെബാസ്‌റ്യന്‍,അഞ്ജു, പി.അനിതകുമാരി,എന്‍.എന്‍. നെല്‍സണ്‍ തുടങ്ങിയവര്‍ ക്‌ളാസ് എടുത്തു.
മെഡിക്കല്‍ ഓഫീസര്‍ അനുരൂപ് ശശിധരന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനയ്കുമാര്‍ നന്ദിയും പറഞ്ഞു.