രാജപുരം: അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. 1 മുതൽ 4 വരെയുള്ള 120 ഓളം കുട്ടികൾ 40 ൽ പരം വ്യത്യസ്ത വിഭവങ്ങളുമായി എത്തി. കുട്ടികളെല്ലാവരുടേയും പങ്കാളിത്തം കൊണ്ട് മേള വേറിട്ടതായി . പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് കെ മേള ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കൊച്ചുറാണി V K, അധ്യാപകരായ ശ്രീ മധുസൂദനൻ കെ , ശ്രീ സാലു ഫിലിപ്പ്, ശ്രീ അനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. പ്രൈമറി അധ്യാപകരായ ശ്രീമതി രമ്യ, ശ്രീമതി ദീപ, ശ്രീമതി ആലീസ്, ശ്രീമതി വാസന്തി, ശ്രീമതി സൗമ്യ, ശ്രീമതി പ്രീത, ശ്രീ ബിജു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.