അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സംവാദ സദസ്സ് .

രാജപുരം: ഡിവൈഎഫ്‌ഐ ബാനം മേഖലാ കമ്മിറ്റി അട്ടക്കണ്ടത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കെതിരെ സംവാദസദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത അഭിഭാഷകന്‍ അഡ്വ: പി.എന്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ഷൈജന്‍ കെ സി അധ്യക്ഷത വഹിച്ചു.
സിപിഎം കാലിച്ചാനടുക്കം ലോക്കല്‍ കമ്മിറ്റി അംഗം മധു കോളിയാര്‍,ഡിവൈഎഫ് ഐ പനത്തടിബ്ലോക്ക് കമ്മിറ്റി അംഗം ഇ.കെ. ശ്രീജ, മേഖല കമ്മിറ്റി അംഗങ്ങളായ നിഷാദ് ബാനം, എം.വി.കൃഷ്ണദാസ്, പി.വി.രാഹുല്‍, കര്‍ഷക സംഘം യൂണിറ്റ് സെക്രട്ടറി എം.വി.തമ്പാന്‍, വി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി എം.വി.ജഗന്നാഥ് സ്വാഗതം പറഞ്ഞു.

Leave a Reply