കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും
കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും പൂടംകല്ല് സ്കൂൾ അങ്കണത്തിൽ
കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയാ ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി , സന്തോഷ് വി ചാക്കോ,ഗീത പി, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസ് മവേലിൽ, രേഖ സി, ശ്രീലത,പഞ്ചായത്തംഗം ബി അജിത്ത് കുമാർ, പി ടി എ പ്രസിഡൻ്റ് ദേവസ്യ പി വി ,ഐസി ഡി എസ് സൂപ്പർവൈസർ പ്രജി പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ഡാലിയ മാത്യു സ്വാഗതവും ലീല ടി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a Reply