പ്രകൃതിയുടെ താളം തേടി റാണിപുരത്തേയ്ക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ

പ്രകൃതിയുടെ താളം തേടി റാണിപുരത്തേയ്ക്ക്
മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ


രാജപുരം:മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള വന വന്യ ജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പരസ്ഥിതി പഠന ക്യാമ്പും കാട്ടുതീ ബോധവൽക്കരണ സെമിനാറും നടത്തി. 70 ഓളം കുട്ടികളും 5 അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു, പ്രകൃതി നിരീക്ഷണം, മലകയറ്റം’ ബോധവൽക്കരണ ക്ലാസ്സ് . റാലി എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടത്തപ്പെട്ടു, ഫോറസ്റ്റ് ഓഫിസർ ശ്രീമതി യശോദ, ക്യാമ്പ് റിസോഴ്സ് പേഴ്സൻ ഭാസ്ക്കരൻ മാഷ് എന്നിവർ നേതൃത്വം നൽകി.സ്ക്കൂൾ ഹെഡ്മാസ്റ്റർ സജീ എം എ, എക്കോ ക്ളബ് കൺവീനർ നൗഫൽ ,അന്ന ടീച്ചർ, ആഷ്ന ടീച്ചർ , ഫാ ജോബി കാച്ചിലോനിക്കൽ എന്നിവർ കുട്ടികളൊടൊപ്പം ഉണ്ടായിരുന്നു.പഠന പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയുടെ താളം തേടിയുള്ള യാത്ര കുട്ടികൾക്ക് നല്ലൊരു നുഭവമായിരുന്നു.

Leave a Reply