ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു.

രാജപുരം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി പബ്ലിക് വിങ് ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ.പി.കെപി മോഹൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.വി.വി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ബി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഡോ.അഖിൽ രാഗ്, കേരള വെറ്ററിനേറിയൻ സർവിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ഷീല സാലി ടി ജോർജ് ഡപ്യൂട്ടി ഡയറക്ടർ ഡോ.ജി.എം.സുനിൽ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ജയപ്രകാശ്, കേരള വെറ്ററിനേറിയൻ സർവീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.മുരളീധരൻ, ഡോ.പി.പ്രശാന്ത്, ഡോ ഇ.ചന്ദ്രബാബു, ഡോ.ആശ ബാലൻ, ഡോ.ശ്രീവിദ്യ, ഡോ.ആശ ഡോ.ശരണ്യ ഡോ.വിശ്വലക്ഷ്മി, ഡോ.ബ്രിജിറ്റ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിച്ച ഡോ.പി.എം ജോസഫിന് ഉപഹാരം നൽകി. ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അവാർഡ് വിതരണം നടന്നു.

Leave a Reply