പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി.
രാജപുരം: പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിന് വികാരി ഫാ.ഷിനോജ് വെള്ളായിക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ.ഏബ്രഹാം പുതുക്കുളത്തിൽ കാർമികത്വം വഹിച്ചു. 18 ന് രാവിലെ 6.30 ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന. 25 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, വൈകിട്ട് 6.30 ന് ലദീഞ്ഞ്, ഫാ ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിക്കും. 6.45 ന് പ്രദക്ഷിണം പള്ളിയിലേക്ക്, 8.30 ന് തിരുവചന സന്ദേശം, ഫാ ജോൺസൺ നീലാനിരപ്പേൽ, പരിശുദ്ധ കുർ ബാനയുടെ വാഴവ് ഫാ.ജോർജ് പുതുപറമ്പിൽ കാർമികത്വം വഹിക്കും. 26 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, 10 ന് തിരുനാൾ റാസ, ഫാ.നിതിൻ ഡ വെട്ടിക്കാട്ടിൽ കാർമികത്വം വഹിക്കും. ഫാ.സിജോ തേക്കുംകാട്ടിൽ ഫാ.ജെഫിൻ തണ്ടാശേരിൽ, ഫാ ജിസ്മോൻ മാത്തിൽ സഹകാർമികരാകും ഫാ.ജിതിൻ വല്ലർ കാട്ടിൽ സന്ദേശം നൽകും ഫാ.ലിജു മുളകുമറ്റത്തിൽ തിരുനാൾ പ്രദക്ഷിണത്തിന് കാർമികത്വം വഹിക്കും. ഫാ ജോയി ഊന്നുകല്ലേൽ ആശീർവാദം നൽകും. 27 ന് വൈകിട്ട് 4.30 ന് ഇടവക ദിനാചരണവും കൂടാരയോഗ വാർഷികവും നടക്കും ഫാ ഷിനോജ് വെള്ളായിക്കൽ, ഫാ. അന്റണി ചാണക്കാട്ടിൽ എന്നിവർ കാർമികത്വം വഹിക്കും, 6.30 ന് കൂടാരയോഗ വാർഷികം കലാസന്ധ്യ, 8.30 ന് സ്നേഹ വിരുന്ന് എന്നിവ നടക്കും.