ഏകദിന പരിശീലനം സംഘടിപ്പിച്ചു.
.രാജപുരം: കള്ളാർ പഞ്ചായത്തിന്റെ 22-23 വാർഷിക പ്രൊജക്റ്റ് ആയ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ വെച്ച് പാലിയേറ്റീവ് കെയർ പദ്ധതി പ്രവർത്തനം ഊർജിതപെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്കും ആശ പ്രവർത്തകർക്കും ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്. വി ചാക്കോയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു. ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, ബ്ലോക്ക് മെമ്പർ സി.രേഖ, വാർഡ് മെമ്പർമാർ ആയ ബി.അജിത്കുമാർ, ലീല ഗംഗാധരൻ , ഡോ. വി.കെ.ഷിൻസി, പ്രൈമറി പാലിയേറ്റീവ് നേഴ്സ് മിനി ജോണി എന്നിവർ ആശംസകൾ നേർന്നു. ജെ എച്ച് ഐ മാരായ കെ.വിമല, സുരജിത് എസ് രഘു, ജെപിഎച്ച്എൻ മാരായ കെ.സുമ, ഷെബി ജോസഫ്, പിആർഒ ബിനോ കെ തോമസ്, സെക്കന്ററി പാലിയേറ്റീവ് നേഴ്സ് നിഷിത നാരായണൻ എന്നിവർ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചു. പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ പി.ഷിജി ശേഖർ പരിശീലനം നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സി.സുകു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എൻശ്രീകുമാർ നന്ദിയും പറഞ്ഞു.