അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന പ്രാന്തര്‍കാവ് ഗവ യൂ പി സ്‌കൂളിന് സര്‍ക്കാറിന്റെ സമ്മാനം

രാജപുരം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന പ്രാന്തര്‍കാവ് ഗവ യൂ പി സ്‌കൂളിന് സര്‍ക്കാറിന്റെ സമ്മാനം. 2017-18 സാമ്പത്തിക വര്‍ഷത്തെ സ്‌കൂള്‍ വിദ്യഭ്യാസം അടിസ്ഥാന സൗകര്യം എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി പനത്തടി പഞ്ചായത്തിലെ പ്രാന്തര്‍കാവ് ഗവ.യു പി സ്‌കൂളിന് അടിസ്ഥാന സൗകര്യം മെച്ചപെടുത്താന്‍ ഒരു കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ചേര്‍ന്ന് ഒലിക്കുന്ന കെട്ടിടത്തില്‍ പഠനം നടത്തി വന്ന അവസ്ഥ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ച് കൊണ്ട് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. 1961-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച് ഈ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്പതതാല്‍ വീര്‍പ്പുമുട്ടുന്നതിനിടയിലാണ് ഈ ഗ്രാമിണ മേഖലയിലെ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചത്. പട്ടിക വര്‍ഗ്ഗ ആദിവാസി വിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂള്‍ 100ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഭൗതിക സഹാചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും മക്കളെ ഈ സ്‌കൂളില്‍ വിടാന്‍ മടിക്കുന്നു പുതിയ കെട്ടിട സൗകര്യങ്ങള്‍ ഉള്‍പ്പെടെ വരുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ന് ഈ സ്‌കൂളിലെ മൂന്ന് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നത് ഭിതിയില്ലാത്ത ഒരു ഹാളിലാണ്, ഇതോടെപ്പം ലാബ്, ലൈബ്രറി എന്നിവയക്ക് കെട്ടിട സൗകര്യങ്ങള്‍ ഇല്ല. പനത്തടി പഞ്ചായത്തിലെ ഏക യു പി സ്‌കൂളായ ഈ വിദ്യാലയത്തില്‍ സര്‍ക്കാറിന്റെ ഓണസമ്മാനമായി അടിസ്ഥാന സൗകര്യവികസനത്തിന് ഫണ്ട് ്അനുവദിച്ചതിന്റെ ആഹ്ളാദത്തിലാണ് പ്രാന്തര്‍കാവ് നിവാസികള്‍.

Leave a Reply