മാലക്കല്ല്: ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സ്ക്കൂളിൽ നടത്തി. പുൽക്കൂട് നിർമ്മാണം, ടീ ഒരുക്കൽ, ക്രിസ്മസ് പാപ്പഷോ, കരോൾ ഗാനം, അഭിനയ ഗാനം, ഡാൻസ്, ക്രിസ്മസ് സന്ദേശം എന്നിവ വൈവിധ്യങ്ങളോടെ നടത്തപ്പെട്ടു.സ്ക്കൂൾ മാനേജർ റവ ഫാ ഡിനോ കുമ്മാനിക്കാട്ട്കേക്ക് മുറിച്ച് വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് സജി എ സി, മദർ പി ടി എ പ്രസിഡണ്ട് സുമിഷ പ്രവീൺ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പള്ളിൽ, ഹെഡ്മാസ്റ്റർ സജി എം എ, ഫാ ജോബി കാച്ചിലോനിക്കൽ, ദിവാ മരിയ സുനിൽ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് Sr ജയ്മേരി, sr അൻജിത, രാജു തോമസ്, മോൾസി തോമസ്, ബിജു ജോസഫ്, ആഷ്ലി, മാഷ് ലി,ആശ, സ്വപ്ന എന്നിവർ നേതൃത്വം നൽകി