കാരുണ്യത്തിൻ്റെ നല്ല മനസുമായി സ്നേഹാലയത്തിലേക്ക്

മാലക്കല്ല്: സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ കുട്ടികളും പിടിഎ യും അധ്യാപകരും സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ കാരുണ്യത്തിൻ്റെ നൻമയുള്ള മനസുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചു.
കുട്ടികൾ ശേഖരിച്ച സാധനങ്ങളും തുകയും അവർ സ്നേഹാലയത്തിന് കൈമാറി. കുറെ സമയം അവരൊടൊപ്പം ചിലവഴിക്കാൻ സാധിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് കുട്ടികൾ പറഞ്ഞു.. സ്കൂൾ ഹെഡ്മാസ്റ്റർ സജി എം എ ,പി ടി എ ,പ്രസിഡണ്ട് സജി എ സി ,മദർ പി ടി എ പ്രസിഡണ്ട്, സുമിഷ പ്രവീൺ എന്നിവർ നേതൃത്യം നൽകി

Leave a Reply