ചുള്ളിക്കര ശ്രീധർമ്മശാസ്താ ഭജനമന്ദിരത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് കലവറ നിറക്കലോടെ തുടക്കമായി.

രാജപുരം: ചുള്ളിക്കര ശ്രീധർമ്മശാസ്താ ഭജനമന്ദിരത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് കലവറ നിറക്കലോടെ തുടക്കമായി. നാളെ രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, പീഠപ്രതിഷ്ഠ, രാവിലെ 6.11 മുതൽ 8.1 8 വരെയുള്ള മുഹൂർത്തത്തിൽ അയ്യപ്പൻ, ഗണപതി, സരസ്വതി എന്നീ ദേവീദേവൻമാരുടെ ഛായാചിത്ര പുനഃപ്രതിഷ്ഠ, തുടർന്ന് പ്രതിഷ്ഠാബലി മഹാപൂജ, പ്രസാദവിതരണം,10.30 ന് മാതൃസംഗമം,12.മണിക്ക് ദീപാരാധന, വൈകിട്ട് 4.30 ന് വിളക്ക് പൂജ.
വൈകുന്നേരം 6 മണിക്ക് ദീപാരാധന,
6.30 ന് ഭജൻഗംഗ. 27 ന് 4 മണിക്ക് നട തുറക്കൽ, 5 മണിക്ക് ഗണപതി ഹോമം
10.30 ന് ആദ്ധ്യാത്മിക പ്രഭാഷണം ,
ഉച്ചയ്ക്ക് 12 ദീപാരാധന, തുലാഭാരം, അന്നദാനം, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6.15ന് അയ്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും
താലപ്പൊലി എഴുന്നള്ളത്ത് ,
രാത്രി 9 മണിക്ക് ഭജന ,10.30 ന് ദീപാരാധന, ഹരിവരാസനത്തോടെ ഉത്സവം സമാപിക്കും.

Leave a Reply