രാജപുരം: ജില്ലാ കേരളോത്സവം കലാപ്രതിഭ പുരസ്‌കാരം നേടിയ വയമ്പിലെ വി.എം.സതീശനെ അനുമോദിച്ചു. കേരളോൽസവത്തിൽ പഞ്ചായത്തുതലത്തിലും ബ്ലോക്കിലും, ജില്ലയിലും സതീശനായിരുന്നു കലാപ്രതിഭ. ക്വിസ്സ്, മോണോ ആക്ട്, പ്രസംഗം ഇംഗ്ലീഷ്, മലയാളം എന്നിവയിൽ വിജയം നേടിയിരുന്നു. മലയാളം പ്രസംഗത്തിൽ സംസ്ഥാനത്ത് എ ഗ്രേഡും ലഭിച്ചിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം പനത്തടി ഏരിയ കമ്മിറ്റി അംഗവുമായ പി.ദാമോദരൻ പൊന്നാട അണിയിച്ചു. ഏരിയ കമ്മിറ്റി അംഗം സുരേഷ് വയമ്പ്, ഒന്നാം വാർഡ് മെമ്പർ കെ.എം.കുഞ്ഞികൃഷ്ണൻ, വാർഡ് കൺവീനർ പി.എൻ.മുഹമ്മദ് കുഞ്ഞി, എഡിഎസ് സെക്രട്ടറി സാവിത്രി എന്നിവർ പങ്കെടുത്തു.