പൂർവ വിദ്യാർത്ഥി സംഗമം നടത്തി.

പൂർവ വിദ്യാർത്ഥി സംഗമം നടത്തി.

രാജപുരം: അട്ടേങ്ങാനം ഗവ: ഹൈസ്കൂൾ 1994-95 എസ് എസ് എൽ സി ബാച്ച് 27 വർഷത്തിന് ശേഷം ഓർമ്മ താളുകൾ എന്ന പേരിൽ അട്ടേങ്ങാനും ഗവ: ഹൈസ്കുളിൽ സംഗമിച്ചു. കുടുംബ സംഗമം അധ്യാപകരെയും സഹപാഠികളായ സൈനികരെയും ആദരിക്കൽ ബാലചന്ദ്രൻ കൊട്ടോടി നയിച്ച നർമ്മസല്ലാപം തുടങ്ങിയ കലാപരിപാടികൾ ഉൾപ്പെടുത്തി നടത്തിയ കാര്യപരിപാടി പഞ്ചായത്ത് മെമ്പർ പി.ഗോപി ഉദ്ഘാടനം ചെയ്തു. പി.രജനി അധ്യക്ഷത വഹിച്ചു. അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ അധ്യാപകരായ കെ.ടി.കുരിയൻ എൽസമ്മ ലൂക്കോസ്, കെ.അഗസ്റ്റിൻ, പി.സുരേന്ദ്രൻ , പി.ലളിതാജ്‌ഞലി. പി.പത്മിനി, സ്കൂൾ സ്റ്റാഫ് യു.ലക്ഷ്മി എന്നിവരെ ആദരിച്ചു. അധ്യാപകർ മറുപടി പ്രസംഗം നടത്തി. കെ.സി.പുരുഷോത്തമൻ അനുസ്മരണം നടത്തി. കെ.ബീന സ്വാഗതവും ടി.മനോജ് നന്ദിയും പറഞ്ഞു.

Leave a Reply