മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ ഫിലിം ഫെസ്റ്റ് തുടങ്ങി.
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂളിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഫിലിം ഫെസ്റ്റിവൽ കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മനിക്കാട്ട് അധ്യക്ഷത വഹിച്ചു. സംവിധായകൻ എ.എല്‍.അജികുമാർ മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ ഹോസ്ദുർഗ് വിദ്യാഭ്യാസ ഓഫീസർ അഹമ്മദ് ഷെരീഫ് കുരിക്കൾ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.സി.സജി, സ്റ്റാഫ് സെക്രട്ടറി ഫാ.ജോബി കെ. ജോൺ തുടങ്ങിയവർ സംസാരിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതവും ഫിലിം ഫെസ്റ്റ് കൺവീനർ നൗഫൽ മാസ്റ്റർ നന്ദിയും പറഞ്ഞു. മേളയിൽ 15 ഓളം ഷോർട്ട് ഫിലിമും സിനിമയും പ്രദർശിപ്പിക്കുന്നതാണ്.