സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി പാലംകല്ലില്‍ പൊതുയോഗം സംഘടിപ്പിച്ചു.

രാജപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, കേരളത്തോടുള്ള അവഗണനയ്ക്ക് എതിരെയും കേന്ദ്രവിരുദ്ധ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലംകല്ലില്‍ പൊതുയോഗം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.ആർ.രാജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം ജോഷി ജോർജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ.കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

Leave a Reply