രാജപുരം: പടിമരുത് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ കൊടിയേറ്റി.
ഇന്നലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടന്നു., രാവിലെ 9.45 ന് ആരാധന, 10.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിച്ചു. ഫാ.ജോർജ് പുതുപറമ്പിൽ, ഫാ.ഏബ്രഹാം പുതുകുളത്തിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.. തുടർ ദിവസങ്ങളിൽ തിരുക്കർമങ്ങളൾക്ക് ഫാ മാത്യു ഇളംതുരുത്തിപ്പടവിൽ, ഫാ.ജോബിൻ പുതുമന , ഫാ.ഇമാനുവൽ കൂനങ്കിയിൽ, ഫാ.അനിഷ് കാട്ടിപ്പറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. 4.30 ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. 26 ന് വൈകിട്ട് 6.15 ന് ഗ്രോട്ടോ, സെമിത്തേരി വെഞ്ചിരിപ്പ്, 7 ന് അനുമോദന സമ്മേളനം. 27 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.മനോജ് കരിമ്പുഴിക്കൽ കാർമികത്വം വഹിക്കും. 28 ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, സന്ദേശം, ഫാ.ജിതിൻ വയലുങ്കൽ കാർമികത്വം വഹിക്കും തുടർന്ന് 6.30 ന് പ്രദക്ഷിണം 7.30 ന് തിരുക്കർമങ്ങൾക്ക് ഫാ.മൈക്കിൾ മഞ്ഞകുന്നേൽ കാർമികത്വം വഹിക്കും. 8.30 ന് പദക്ഷിണം. സമാപന ആശീർവാദം. 29 ന് രാവിലെ 9.45 ന് ജപമാല 6:30 ന് റാസ കുർബാന, മുഖ്യ കാർമികൻ ഫാ.ജിൻസ് പ്ലാവ് നിൽക്കുപറമ്പിൽ , ഫാ തോമസ് വെള്ളം പുത്തൻപുരയിൽ, ഫാ.ജോസഫ് ചെറുശ്ശേരി എന്നിവർ സഹകാർമികരാകും. ഫാ.തോമസ് തിരുനാൾ സന്ദേശം നൽകും . 12.30 ന് പ്രദക്ഷിണം, തുടർന്ന് ലദീഞ്ഞ്, സമാപനാശിർവാദം, സ്നേഹ വിരുന്നോ ടെ സമാപനം.