അയ്യങ്കാവ് ഉഷസ് വായനശാലയിൽ പുസ്തകോത്സവം സംഘടിപ്പിച്ചു.

രാജപുരം : വായനയിൽ നിന്ന് അകന്നു പോകുന്ന ആധുനിക സമൂഹത്തെ അറിവിന്റെ അടിസ്ഥാനം വായന തന്നെയാണെന്ന് ഓർമ്മപ്പെടുത്തുകയും വായന ശാല ഗ്രന്ഥശേഖരത്തിലേക്ക് പുസ്തകങ്ങൾ പൊതുസമൂഹത്തിൽ നിന്നും സംഭവനയായി സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെയും കൂടി പൂടങ്കല്ല് അയ്യങ്കാവ് ഉഷസ് വായനശാലയിൽ പുസ്തകോത്സവം 2023″ എന്ന പരിപാടി സംഘടിപ്പിച്ചു.
പ്രസിദ്ധ എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായന ശാല പ്രസിഡന്റ്‌ ബി. രത്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബി.അജിത് കുമാർ മുഖ്യതിഥിയായി സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ജി.ശിവദാസൻ സ്വാഗത പ്രസംഗം നടത്തി.
കുട്ടികൾക്കായി മലയാള ഭാഷയുമായും, സാഹിത്യ അഭിരുചിയുമായും, വായനയുമായും ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിന് രാജേഷ് മാസ്റ്റർ കരിന്ത്രംകല്ല് നേതൃത്വം നൽകി.വായന ശാല രക്ഷാധികാരി കെ.കുഞ്ഞികൃഷ്ണൻ നായർ വിവിധ വ്യക്തികളിൽ നിന്നും നിരവധി പുസ്തകങ്ങൾ സംഭാവനയായി ഏറ്റുവാങ്ങി സംസാരിച്ചു. ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ്‌ എ.കെ. മാധവൻ, രാജേഷ് മാസ്റ്റർ, കരിന്ത്രംകല്ല് എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി സി.ജിഷാദ് നന്ദി പറഞ്ഞു.

Leave a Reply