രാജപുരം: മുസ്ലിം ലീഗ് കോടോംബേളൂർ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മൊയിനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എസ്.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, സ്വാഗത സംഘം ചെയർമാൻ മുസ്തഫ തായന്നൂർ, ഹമീദ് ഹാജി മുന്നാം മൈൽ, മുഹമ്മദ് മൗലവി കലയന്തടം , കെ.എം.അബ്ദുൽ റഹ്മാൻ പാറപ്പള്ളി, എം.പി.ജാഫർ, ബഷീർ വെളളിക്കോത്ത്, സി.എം.ഖാദർ ഹാജി, അഷറഫ് എടനീർ, എ.പി.ഉമ്മർ, സി.മുഹമ്മദ് കുഞ്ഞി, മുബാറക്ക് ഹസൈനാർ ഹാജി, വൺ ഫോർ അബ്ദുൽ റഹ്മാൻ, ഇബ്രാഹിം പാലാട്ട്, നദീർ കൊത്തിക്കാൽ, അനസ് എതിർത്തോട്, എ.സി.എ.ലത്തീഫ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ബാല ചന്ദ്രൻ, എൻ.എ.ഉമ്മർ, ജാതിയിൽ ഹസൈനാർ , മുസ്തഫ പാറപ്പള്ളി എന്നിവർ പ്രസംഗിച്ചു.