മുട്ടിച്ചരൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

രാജപുരം: കോടോം. ബേളൂർ ഗ്രാമപഞ്ചയത്തിൽ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ആരംഭിച്ച മുട്ടിച്ചരൽ കടൽകാട്ടിപ്പാറ കുടിവെള്ള പദ്ധതി പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. ചെയർമാൻ കെ.കെ.തോമസ്സ് അദ്ധ്യക്ഷതയും വഹിച്ചു. കുടിവെള്ളത്തിന് ഏറെ പ്രയാസം അനുഭവിക്കുന്ന 11 കുടുംബങ്ങൾക്ക് വീടുകളിലേക്ക് ലൈൻ വലിച്ച് വെള്ളം എത്തിക്കാൻ ഇതിൻ്റെ ഭാഗമായി സാധിക്കുന്നു.
ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഗുണഭോക്ത കമ്മിറ്റി കൺവീനർ പി.കെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു

Leave a Reply