സംസ്ഥാന പാത: പൂടംകല്ലിൽ ടാറിങ് നടപടികൾ തുടങ്ങി.

രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ ചെറങ്കടവ് വരെയുള്ള നവീകരണം വേഗത്തിലാകുന്നു. നവീകരണം ആരംഭിക്കുന്ന പൂടംകല്ല് ടൗണ് മുതൽ ടാറിങ് നടത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ആഴ്ചകളായ ടാറിങ് നടത്താൻ റോഡ് കിളച്ചിട്ടത് യാത്രക്കാർക്ക് ദുരതമായിരുന്നു. കൂടാതെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗിൾക്കും വാഹന പാർക്കിങ്ങിനും തടസ്സമായിരുന്നു. നാട്ടുകാരിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് ടാറിങ്ങിന് മുന്നോടിയായുള്ള മെറ്റൽ നിരത്താൻ ആരംഭിച്ചത് ഫെബ്രുവരി അവസാനമാകുമ്പോഴേയ്ക്കും കള്ളാർ വരെ ടാറിങ് പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു.

Leave a Reply