രാജപുരം: എണ്ണപ്പാറ പേരിയ കരിങ്കൽ കർത്തമ്പു വായനശാലയിൽ കാഞ്ഞങ്ങാട് കുന്നുമ്മൽ സഹകരണ ആശുപത്രിയു സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എൻ.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ ഉത്ഘാടനം ചെയ്തു. പതിനേഴാം വാർഡംഗം ശൈലജ, കോടോം ബേളൂർ സൗത്ത് നേതൃ സമിതി കൺവീനർ രാജേന്ദ്രൻ അടുക്കം എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 70 പേർ പങ്കെടുത്തു.