രാജപുരം: കാഞ്ഞങ്ങാട് സോൺ എസ് വൈ എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റിന്റെ പ്രചരണാർത്ഥം സോൺ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലൂടെയും കടന്നു പോകുന്ന സന്ദേശ പ്രചരണ യാത്ര ഗ്രാമ സഞ്ചാരം പാണത്തൂർ യൂണിറ്റിൽ നിന്നും ആരംഭിച്ചു. പാണത്തൂർ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര ജാഥാ ലീഡർ മടിക്കൈ അബ്ദുല്ല ഹാജിക്ക് പതാക നൽകി സോൺ പ്രസിഡണ്ട് ശിഹാബുദ്ദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. ജാഥാ ഉപനായകരായ
ഉമർ സഖാഫി ആനപ്പാറ, റാശിദ് ഹിമമി ബംങ്കളം, കോഡിനേറ്റർ സുബൈർ പടന്നക്കാട് , ഡയരക്ടർ അബ്ദുല്ല ഹിമമി ,
പി ആർ ഒ നൗഷാദ് ചുള്ളിക്കര, അബ്ദുല്ല മൗലവി ക്ലായിക്കോട്, അസ്അദ് നഈമി
ഹസൈനാർ മദനി , സിദ്ദീഖ് അശ്റഫി
എന്നിവർ യാത്രയെ അനുഗമിച്ചു.
പരപ്പ സർക്കിളിലെ നെല്ലിയടുക്കം യൂണിറ്റിൽ ഇന്നത്തെ സമാപനത്തിന് ശേഷം തുടർന്ന് മടിക്കൈ, നീലേശ്വരം, അജാനൂർ, കാഞ്ഞങ്ങാട് സർക്കിളുകളിലൂടെ സഞ്ചരിച്ച് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പഴയകടപ്പുറം സമാപിക്കും.