ചുള്ളിക്കര പ്രതിഭ ലൈബ്രറി നാടക പ്രവർത്തകരെ ആദരിച്ചു.

ചുള്ളിക്കര പ്രതിഭ ലൈബ്രറി നാടക പ്രവർത്തകരെ ആദരിച്ചു.

രാജപുരം: കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നാടകോത്സവത്തിന്റെ ഭാഗമായി ചുള്ളിക്കര പ്രതിഭാ ലൈബ്രറി ആന്റ് റീഡിംഗ് റൂമിൽ കലാകാരന്മാരെ ആദരിക്കൽ ചടങ്ങും നാടക ദീപം തെളിയിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
കോടോം ബേളൂർ പഞ്ചായത്തംഗം ആൻസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിഭാ ലൈബ്രറി വൈസ് പ്രസിഡന്റ് പി. മമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിലർ കെ.ഗംഗാധരൻ സംസാരിച്ചു. സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.നാരായണൻ നന്ദിയും പറഞ്ഞു. നാടക കലാകാരൻമാരായ ജി നീഷ് പയ്യ ച്ചേരി , രാധാകൃഷ്ണൻ പൂടംകല്ല്, ജി.ശിവദാസൻ പൂടംകല്ല് , കൃ ഷ്ണൻ കുട്ടി എടക്കടവ് , സുധീഷ് ചുള്ളിക്കര , അജയൻ കരിന്ത്രംകല്ല്, സുകു ചേറ്റുകല്ല്, സുമേഷ് പൂടംകല്ല്, രചനി പുടം കല്ല്, എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ആർ.അമയ, വിമലാ ഗംഗാധരൻ എന്നിവർ നാടക ഗാനങ്ങൾ ആലപിച്ചു. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിയ ക്വിസ്റ്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. തുടർന്ന് നാടക ദിപം തെളിയിച്ചു.

Leave a Reply