കാലിച്ചാനടുക്കത്ത് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു.
രാജപുരം: പുതുതായി പണികഴിപ്പിച്ച കാലിച്ചാനടുക്കം ഹൈടെക് മദ്രസ്സ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് ടി.പി.ഫാറൂഖ് അധ്യക്ഷത വഹിച്ചു, സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹ്മദാജി മുഖ്യാതിഥി ആയിരുന്നു. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് സുറുർ മൊയ്‌ദു ഹാജി, സെക്രട്ടറിമാരായ ബഷീർ ആറങ്ങാടി, ലത്തീഫ് അടുക്കം, എസ് എം ഫ് മേഖല പ്രസിഡന്റ് ഇബ്രാഹിം ഹാജി, മദ്രസ്സ മാനേജ് മെന്റ് അസോസിയേഷൻ സെക്രട്ടറി കെ.പി.റഷീദ്, ഖത്തീബ് മൻസൂർഫൈസി എന്നിവർ സംസാരിച്ചു, ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി അഷ്‌റഫ് കോട്ടോടി സ്വാഗതവും ട്രഷറർ ഷാനിദ് നന്ദിയും പറഞ്ഞു.