ഗ്യാസ് വില വർധവിനെതിരെ ഹോട്ടൽ ഉടമകൾ തെരുവിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

ഗ്യാസ് വില വർധവിനെതിരെ ഹോട്ടൽ ഉടമകൾ തെരുവിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

രാജപുരം : ഗ്യസിന്റെ വില വർദ്ധനവിന് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ രാജപുരം യൂണിറ്റ് അമ്പലത്തറയിൽ തെരുവിൽ അടുപ്പ് കൂട്ടി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അവറാച്ചൻ ഫുഡ്ലാന്റ് അധ്യക്ഷത വഹിച്ചു. മാത്യ , ഉമേശൻ അമ്പലത്തറ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്പുഴ സ്വാഗതവും . സെക്രട്ടറി സജി സൂര്യ നന്ദിയും പറഞ്ഞു. യോഗത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള ഹോട്ടൽ ഉടമകൾ പങ്കെടുത്തു.

Leave a Reply