ബളാംതോട് ചാമുണ്ഡിക്കുന്നിൽ വൻ തീപിടിത്തം. പത്ത് ഏക്കർ സ്ഥലം കത്തി നശിച്ചു.

രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്ന് ചിത്താരിയിലുണ്ടായ വൻ തീപിടിത്തത്തിൽ 10 ഏക്കർ സ്ഥലം കത്തി നശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപിടിച്ചത്. ഫോറസ്റ്റ്. പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ.കെ.രാഹുലിന്റെ നേതൃത്വത്തിൽ വാച്ചർമാർ, നാട്ടുകാർ, കുറ്റിക്കോലിൽ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് . രാജപുരം സിഐ കൃഷ്ണൻ കെ. കാളിദാസൻ , വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് തുടങ്ങിയവരും സ്ഥലത്തെത്തി.

Leave a Reply