പ്രവർത്തന ഉൽഘാടനവും
കർമ്മരേഖ പ്രകാശനവും നടത്തി.


രാജപുരം: ക്നാനായ കത്തോലിക്കാ കോൺഗ്രസ് മാലക്കല്ല് യുണിറ്റിന്റെ 2022 – 2025 വർഷത്തെ പ്രവർത്തന ഉൽഘാടനവും കർമ്മരേഖ പ്രകാശനവും മാലക്കല്ല് ലൂർദ്ദ് മാതാ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസ്സിഡന്റ് ബിനേഷ് വാണിയംപ്പുരയിടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം മലബാർ റീജിയണൽ പ്രസ്സിഡന്റ് ജോസ് കണിയാപറമ്പിൽ ഉൽഘാടനം ചെയ്തു. ഇടവക വികാരിയും യൂണിറ്റ് ചാപ്ലിനു മായ ബഹു. കുമ്മാനിക്കാട്ട് ഡിനോ അച്ചൻ ആമുഖ പ്രഭാഷണം നടത്തി. ഫോറോന വികാരിയും ഫോറോനാ ചാപ്ലിനുമായ ബഹു. പുതുപ്പറമ്പിൽ ജോർജ്ജ് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന പ്രസ്സിഡന്റ് ജയിംസ് ഒരപ്പാങ്കൽ, റീജണൽ ട്രഷറർ ഫിലിപ്പ് വെട്ടിക്കുന്നേൽ, കെ. സി ഡബ്ലി.എ യൂണിറ്റ് പ്രസിഡൻറ് ബിൻസി ചാക്കൊ ആനിമൂട്ടിൽ, കെ.സി.വൈ.എൽ പ്രസിഡൻറ് ലൂക്കോസ് കൊല്ലാലപ്പാറക്കൽ എന്നിവർ അശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ വെച്ച് കെ സി സി റീജണൽ, ഫൊറോന തല ഭാരവാഹികളെ വികാരി ഫാദർ ഡിനോ കുമ്മാനിക്കാട്ട് ആദരിക്കുകയുണ്ടായി. സെക്രട്ടറി ടോമി നെടുംതൊട്ടിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി പള്ളിക്കുന്നേൽ നന്ദിയും പറഞ്ഞു. ബേബി ചെട്ടിക്ക ത്തോട്ടത്തിൽ, റോയി ഇട്ടിപ്ലാക്കിൽ, ടോമി വാഴപ്പിള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply