അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു.

രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്നിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആൾ മറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കളക്ഷൻ ഏജന്റ് ചാമുണ്ഡിക്കുന്നിലെ വിപ്രഭാകരൻ, രാജപുരത്തെ ഡോക്യുമെന്റ് റൈറ്റർ വിനീത പ്രഭാകർ എന്നിവരുടെ മകൻ അർജുൻ (10) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളില 5-ാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി എട്ട് മണിക്കാണ് അപകടം.
വൈകിട്ട് തൊട്ടടുത്ത അമ്മ വീട്ടിൽ പോയതായിരുന്നു അർജുൻ. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ
അന്വേഷണത്തിലാണ് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സഹോദരങ്ങൾ ദേവിക പ്രഭാകർ. മഹേശ്വർ പ്രഭാകർ.

Leave a Reply