കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം വേഗത്തിലാക്കാൻ സിപിഎം നേതാവ് മന്ത്രിയെ കണ്ടു.

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം വേഗത്തിലാക്കാൻ സിപിഎം നേതാവ് മന്ത്രിയെ കണ്ടു.

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാവ് മന്ത്രിയെ കണ്ടു. പൂടംകല്ല് മൂതല്‍ പാണത്തൂര്‍ ചിറംകടവ് വരെ റോഡ് മെക്കാഡം ടാര്‍ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 60 കോടി രൂപ അനുവദിച്ചു പണി തുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങും എത്താതെ കിടക്കുന്നതിനെ തുടര്‍ന്നാണ് സി എച്ച് കുഞ്ഞമ്പു എംഎല്‍എയോടൊപ്പം സിപിഎം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തിയത്. റോഡിന്റെ ഇപ്പോഴത്തെ സ്ഥിതിയെ സംബന്ധിച്ചും, കരാറുകാരന്റെ അനാസ്ഥ സംബന്ധിച്ചു മന്ത്രിയെ ധരിപ്പിച്ചു. മന്ത്രി ഉടന്‍ തന്നെ കിഫ്ബിയുടെ ഉന്നത് ഉദ്യോഗസ്ഥരെ വിളിച്ചു പ്രശ്‌നത്തില്‍ ഉടന്‍ ഇടപ്പെടണമെന്നും കരാറുകാരന്‍ ഇനിയും പണി വെച്ചു താമസിപ്പിച്ചാല്‍ കരാറുകാരനെതിരെ ശക്തമായ നടപടി എടുക്കണമെന്നും, എല്ലാ ദിവസവും പ്രവൃത്തി പുരോഗതിയെ സംബന്ധിച്ചു മന്ത്രിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യമുള്ള തൊഴിലാളികളും, യന്ത്രങ്ങളും ഇല്ലാതെ വന്നതോടെയാണ് പലപ്പോഴും പണി നിര്‍ത്തി വെക്കുന്ന സ്ഥിതി ഉണ്ടായത്. ഇതു കാരണം ജനങ്ങള്‍ ഏറെ പ്രായസം അനുഭവിക്കുകയാണ്. അഞ്ചു കിലോമീറ്റര്‍ ദൂരം നിലിവുള്ള റോഡ് കുത്തി പൊളിച്ചതിനെ തുടര്‍ന്നു യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. ഇതോ തുടര്‍ന്നു റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുയാണ്.

Leave a Reply