അട്ടക്കണ്ടം മാർക്സ് വായനശാല ഗ്രന്ഥാലയം കാറൽ മാർക്സിന്റെ
ചരമദിനം ആചരിച്ചു.
രാജപുരം: അട്ടക്കണ്ടം മാർക്സ് വായനശാല ഗ്രന്ഥാലയം കാറൽ മാർക്സിന്റെ
140 – ചരമദിനം ആചരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.ആർ.രാജു ഉദ്ഘാടനം ചെയ്തു. ലോകജനത സാമ്പത്തിക കുഴപ്പത്തിലേക്ക് എടുത്തുചാടുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങളാണെന്നും
മാർക്സ് മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് പ്രസക്തി വർദ്ധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് സി.വി.സേതുനാഥ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.വി.ജഗന്നാഥ്, മുൻ പഞ്ചായത്ത് മെമ്പർ മധു കോളിയാർ തുടങ്ങിയവർ സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം നിധീഷ് നന്ദി പറഞ്ഞു.