ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു.

ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് 2 ജോഡി യൂണിഫോം, കോട്ട്, ഷൂ, കൈയുറ, ബാഗ്, ഫസ്റ്റ് ഐഡ് ബോക്സ്‌ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ കൈമാറി. 2022-23 സമ്പത്തിക വർഷം സി എഫ് സി ഫണ്ട്‌ ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങി നൽകിയത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ കർത്തവ്യം ജോലി ആയി ചെയ്യുന്നവരാണ് ഹരിത കർമ്മ സേന അംഗങ്ങൾ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം എന്നും പ്രസിഡന്റ് പരാമർശിച്ചു. വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പഞ്ചായത്ത് മെമ്പർമാരായ രാജീവൻ, ബിന്ദു കൃഷ്ണൻ, എം.വി.ജഗന്നാഥ്, പി.ഗോപി , കുഞ്ഞികൃഷ്ണൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ടി.സജിൻ, ആര്യ കൃഷ്ണൻ , അസിസ്റ്റന്റ് സെക്രട്ടറി ഷൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply