തണ്ണിമത്തൻ വിളവെടുത്തു.
രാജപുരം : കോടോം ബേളൂർ സി ഡി എസ്സ് മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുപ്പ് മൂന്നാം വാർഡിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്‌തു. സി ഡി എസ്സ് ചെയർപേഴ്സൺ സി.ബിന്ദു അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് മെമ്പർ ശ്രീലത മൂന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ ബ്ലോക്ക് കോർഡിനേറ്റർ ഷൈജ, സി.പി.സവിത , എ ഡി എസ്സ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെ എൽ ജി കൺവീനർ സന്ധ്യ സ്വാഗതവും മാസ്റ്റർ ഫാർമേഴ് അംഗം കമല നന്ദിയും പറഞ്ഞു. മൂന്നാം വാർഡ് കുടുംബശ്രീ അംഗങ്ങൾ, ജെ എൽ ജി അംഗങ്ങൾ എന്നിവർ പങ്കെടുത്തു