ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷനിൽ 1.48 ലക്ഷം രൂപയുടെ പ്രൊജക്റ്റ്‌കൾക്കു അംഗീകാരമായി.
രാജപുരം :കാസർകോട് ജില്ലാ പഞ്ചായത്ത് പുതിയ സാമ്പത്തിക വർഷത്തിൽ ഒരുകോടി 48 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി. കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോയുടെ മികവിനുള്ള അംഗീകാരമായാണ് പദ്ധതികൾ ഈ ഡിവിഷനിലേക്ക് നേടിയെടുക്കാൻ സാധിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി 6 കോടിയിൽ അധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ . ഈ ഡിവിഷനിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജപുരം പ്ലാന്റേഷൻ റോഡ് 5 ലക്ഷം, കള്ളാർ ആടകം റോഡ് 20 ലക്ഷം, ഗവൺമെന്റ് ഹൈസ്കൂൾ അട്ടേങ്ങാനും 30 ലക്ഷം, പൂക്കയം -നാരിയന്റെ പുന്ന – നെല്ലിത്താവ് റോഡ് പത്തുലക്ഷം, ഗവ. ഹൈസ്കൂൾ കോടോത്ത് 45 ലക്ഷം, ഗവ. ഹൈസ്കൂൾ കൊട്ടോടി 15 ലക്ഷം, അമ്പലത്തറ പാറപ്പള്ളി ടേക്ക് ബ്രേക്ക് 20 ലക്ഷം, കൊട്ടോടി ചീമുള്ളൂ പൊതുകുളം നവീകരണം മൂന്നുലക്ഷം എന്നി പദ്ധതികൾക്കാണ് ഈ സാമ്പത്തിക വർഷത്തിൽ അംഗീകാരം കിട്ടിയത്..