രാജപുരം: മാലിന്യ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ലത അരവിന്ദൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശ്രീലക്ഷ്മി രാഘവൻ, എഡിഎസ്, സി ഡി എസ് അംഗങ്ങൾ, മറ്റു കുടുംബശ്രീ പ്രവർത്തകർ, വാർഡ് അംഗം രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. പുലിക്കടവ് – പണക്കയം വരെ പുഴയോരം മാലിന്യ മുക്തമാക്കി.