റബർ ബോർഡ് അസി.ഡവലപ്പ്മെന്റ് ഓഫിസർക്ക് യാത്രയയപ്പ് നൽകി.
രാജപുരം: ത്രിപുരയിലേക്ക് സ്ഥലം മാറി പോകുന്ന റബർ ബോർഡ് ഏരിയാ അസി.ഡവലപ്പ്മെന്റ് ഓഫിസർ അനിൽ കുമാറിന് കള്ളാർ , പനത്തടി കോടോം ബേളൂർ പഞ്ചായത്തിലെ റബർ ഉൽപ്പാദക സംഘങ്ങൾ ചേർന്ന് റാണിപുരത്ത് യാത്രയയപ്പ് നൽകി. എൻ.പി.കരുണാകരൻ അധ്യക്ഷത വഹിച്ചു. എ.കെ.സ്വീറ്റ്സ് ഉദ്ഘാടനം ചെയ്തു. റോയി പുന്നാംകുഴിയിൽ സ്വാഗതം പറഞ്ഞു. അജി ജോസഫ് പൂന്തോട്ടം നന്ദി പറഞ്ഞു. കൃഷ്ണൻകുട്ടി നായർ ഉപഹാരം നൽകി.